പോളിടെക്നിക് കോളജിലെ കഞ്ചാവ് കേസ്…കൂടുതൽ വിവരങ്ങൾ പുറത്ത്…കാണാതായ രണ്ട് കിലോ കഞ്ചാവ്…
എറണാകുളം കളമശേരി ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കഞ്ചാവുകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതി അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി 16,000 രൂപ കൈമാറിയെന്ന് പൊലീസ് കണ്ടെത്തി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസമായെന്നും പൊലീസ്.
കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി തിരച്ചിൽ തുടരും. ഇതര സംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊർജിതം. ആലുവയിൽ താമസിക്കുന്ന ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞ ആറ് മാസമായി ലഹരി എത്തിച്ച് വിതരണം ചെയ്തിരുന്നതായി പ്രതികൾ മൊഴി നൽകിയിരുന്നു. അനുരാജ് വഴിയാണ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം നടത്തിയിരുന്നത്. കഞ്ചാവിനായി ഗൂഗിൾ പേ വഴി പണം നൽകിയതിന് പുറമേ അനുരാജ് നേരിട്ടും പണം നൽകിയിട്ടുണ്ട്.