തൃശൂരിലെയും നാട്ടികയിലെയും സ്ഥാനാര്‍ഥി നിര്‍ണയം….സ്ഥാനാര്‍ഥി പരിഗണന പട്ടികയിൽ ഇവരൊക്കെ…

തൃശൂരിലെയും നാട്ടികയിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും ജില്ലാ കമ്മറ്റിയിലും തര്‍ക്കം. വിഎസ് സുനില്‍കുമാറിനെയും പി ബാലചന്ദ്രനെയും തഴഞ്ഞാണ് സിപിഐ സ്ഥാനാര്‍ഥി പരിഗണന പട്ടിക. ഇരു മണ്ഡലങ്ങളിലുമായി യോഗങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടത് 10 പേരുകളാണ്.
തൃശൂര്‍ മണ്ഡലം കമ്മറ്റി നിര്‍ദേശിച്ച വി.എസ് സുനില്‍ കുമാറിനെ എക്‌സിക്യൂട്ടീവും കൗണ്‍സിലും തഴഞ്ഞു. സുനില്‍ കുമാര്‍ മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചത് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. തൃശൂരിലേക്ക് മൂന്ന് പേരെ അധികമായി ജില്ലാ എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇം.എം സതീശന്‍, ഷീല വിജയകുമാര്‍, ടി പ്രദീപ് കുമാര്‍ തുടങ്ങിയ പേരുകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്



