കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിന്‍ ട്രൂഡോ…
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് രാജി തീരുമാനം.കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് രാജി. ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ ലിബറല്‍ പാര്‍ട്ടി വരും തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് കാട്ടി പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി. ലിബറല്‍ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ ഒരു നിര്‍ണായകയോഗം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. അതിന് മുന്‍പ് തന്നെ ലിബറല്‍ പാര്‍ട്ടിയുടെ അടിയന്തരയോഗം വിളിച്ച് ട്രൂഡോ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.