കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്.. വർഷങ്ങൾക്ക് ശേഷം എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം.. യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്..
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയർപേഴ്സൺ. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 5 ജനറൽ സീറ്റിൽ 4 എംഎസ്എഫിനും ഒരു സീറ്റ് കെഎസ്യുവിനും ലഭിച്ചു.
ചെയർപേഴ്സൺ- പികെ ഷിഫാന (msf)
തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ്
ജനറൽ സെക്രട്ടറി- സൂഫിയാൻ വില്ലൻ (msf) ഫറൂഖ്, കോട്ടക്കൽ
വൈസ് ചെയർമാൻ- മുഹമ്മദ് ഇർഫാൻ എസി (msf)
വൈസ് ചെയർമാൻ (ലേഡി)- നാഫിയ ബിറ (msf)



