കലോത്സവത്തിന് തുടക്കം.. ഒപ്പം സംഘർഷവും.. എംഎസ്എഫ് എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടൽ….

calicut university kalolsavam malappuram

കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർസോൺ കലോത്സവത്തിന് മലപ്പുറം വളാഞ്ചേരിയില്‍ തുടക്കമായി. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.അനു ജിഷ്ണു പ്രണോയ്, സിദ്ധാർത്ഥ്, മിഹിർ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് ഇങ്ങനെ 5 വേദികളിലായി 5 ദിവസമാണ് മത്സരം നടക്കുക. സോൺ മത്സരങ്ങളിലുണ്ടായ വിദ്യാർത്ഥി സംഘ‍ർഷത്തിൻ്റെ പശ്ചാലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്‍റര്‍ സോൺ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ പുലർച്ചെ ഒരു മണിയോടെ എംഎസ്എഫ് എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. 8 വിദ്യാർത്ഥികൾക്കും 2 പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റു.

Related Articles

Back to top button