കാലിക്കറ്റ് സർവകലാശാല: സ്റ്റാഫ് നഴ്സ്,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുകൾ..

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 – 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മാനേജ്മെന്റ്) നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ മൂന്നിന് രാവിലെ 10.30-ന് നടക്കും. ഒരൊഴിവാണുള്ളത്.

യോഗ്യത : നിർദിഷ്ട വിഷയത്തിൽ 55% മാർക്കോടെയുള്ള പി.ജി., നെറ്റ് / പി.എച്ച്.ഡി. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഒരു മണിക്കൂർ മുന്നേ ചെതലയം ഐ.ടി.എസ്.ആറിൽ അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

Related Articles

Back to top button