ഫോണും സ്മാർട് വാച്ചും വില്ലൻ! കാലിക്കറ്റ് സർവ്വകലാശാല കോപ്പിയടിക്കണക്കുകൾ പുറത്ത്…
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിൻ്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്‌തകത്തിലാണ് കോപ്പിയടി വിവരങ്ങൾ ചേർത്തിരിക്കുന്നത്.
2024 ജനുവരി മുതൽ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ എഴുതിയവരിൽ 3,786 പേർ കോപ്പിയടിച്ച് പിടിക്കപ്പെട്ടുവെന്നാണ് വിവരം. ഇതിൽ 155 പേരെ പിന്നീട് കുറ്റവിമുക്‌തരാക്കിയതായും പറയുന്നു.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പലരും കോപ്പിയടിക്കുന്നത്. ആൻഡ്രോയ്‌ഡ് ഫോൺ, സ്മാർട് വാച്ച് എന്നിവ കോപ്പിയടിക്കാൻ ഉപയോഗിച്ച് വരുന്നതായും പറയുന്നു. വിഷയം ഗുരുതര സ്വാഭാവമുള്ളതാണെന്നും ഇപ്പോൾ പറഞ്ഞ സംഖ്യക്ക് പുറമേ പിടിക്കപ്പെടാത്ത കേസുകൾ ഒട്ടേറെ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.