ബാലറ്റ് പേപ്പർ നൽകിയത് ചട്ടവിരുദ്ധമായി, കാലിക്കറ്റ് സർവകലാശാല ഡിഎസ്യു തിരഞ്ഞെടുപ്പ് റദ്ദാക്കി..

കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്യു) തിരഞ്ഞെടുപ്പ് വൈസ് ചാൻസലർ റദ്ദാക്കി. സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎസ്എഫ് സ്ഥാനാർഥികൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള വിസി ഉത്തരവ്. സിൻഡിക്കേറ്റ് അംഗീകരിച്ച നിയമങ്ങൾക്കനുസൃതമായി അച്ചടിച്ച പുതിയ ബാലറ്റുകൾ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിർദേശം.

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല കാമ്പസിലെ ഡിഎസ്യു തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചും ടിഎസ്ആർ, ഐഇടി, ഐടിഎസ്ആർ എന്നിവിടങ്ങളിലെ ഡിഎസ്യു തിരഞ്ഞെടുപ്പിനെക്കുറിച്ചും അന്വേഷണം നടത്താനും വിസി ഉത്തരവിട്ടു.

Related Articles

Back to top button