50 അടിയോളം താഴ്ച്ച, രണ്ടാൾ പൊക്കത്തിൽ വെള്ളം.. കയർ പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത് ഒരു വയസുള്ള..

കോണോംപാറയില്‍ കിണറില്‍ വീണ പശുക്കിടാവിനെ മലപ്പുറം അഗ്‌നി സേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് മേല്‍മുറി പറപ്പകുന്നത്ത് വീട്ടില്‍ വി കെ സുനില്‍ കുമാറിന്റെ പശുക്കുട്ടി കയര്‍പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറില്‍ വീണത്. 50 അടിയോളം താഴ്ചയുള്ള കിണറില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ മലപ്പുറം അഗ്‌നിരക്ഷ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ.സി. മുഹമ്മദ് ഫാരിസ് കിണറില്‍ ഇറങ്ങി പശുക്കുട്ടിയെ റെസ്‌ക്യൂ ബെല്‍റ്റ് ധരിപ്പിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. 

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം. പ്രദീപ് കുമാറിന്റെയും ഇ.കെ. അബുല്‍ റഫീഖിന്റെയും നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എന്‍. ജംഷാദ്, പി. അമല്‍, അഭിഷേക്, ശ്രുതി പി. രാജു തുടങ്ങിയവര്‍ രക്ഷപ്രവ ര്‍ത്തനത്തില്‍ പങ്കെടുത്തു. ഒരു വയസ്സോളം പ്രായമുള്ള പശുക്കുട്ടിക്ക് കാര്യമായ പരിക്കുകളില്ല.

Related Articles

Back to top button