കാലടി സര്‍വകലാശാല വൈസ് ചാന്‍സലറെ മാറ്റി ഗവര്‍ണര്‍…പകരം ചുമതല…

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഡോ. കെ കെ ഗീതാകുമാരിയെ സ്ഥാനത്ത് നിന്നും മാറ്റി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സാങ്കേതിക സര്‍വകലാശാല(കെടിയു) വിസി ഡോ. സിസ തോമസിന് കാലടി സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍.

വിവിധ വിഷയങ്ങളില്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം, ബിഎഫ്എ കോഴ്‌സ് പാസാകാത്ത വിദ്യാര്‍ത്ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയ സംഭവമാണ് തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2001-2005ല്‍ ബിഎഫ്എ ചെയ്ത വിദ്യാര്‍ത്ഥി പരീക്ഷ പാസാകാതെ 2005ല്‍ കോഴ്‌സ് അവസാനിപ്പിച്ചത്. പിന്നീട് 2021ല്‍ ഈ വിദ്യാര്‍ത്ഥി ബിഎഫ്എയ്ക്ക് ചേര്‍ന്നു. സെമസ്റ്റര്‍ പരീക്ഷ വന്നപ്പോഴാണ് ബിഎഫ്എ പാസായിട്ടില്ലെന്ന കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍ വരുന്നതും ഇവര്‍ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതും.

Related Articles

Back to top button