‘ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയ സി.കൃഷ്ണകുമാര്‍ നിയമം ലംഘിച്ചു…കേസെടുക്കണമെന്ന് സന്ദീപ് വാര്യർ…

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ലൈംഗിക പീഡന കേസുകളിൽ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും എന്നാൽ, കൃഷ്ണകുമാര്‍ ആ നിയമം ലംഘിച്ചുവെന്നും ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കൃഷ്ണകുമാര്‍ വിശദാംശങ്ങൾ പുറത്തു പറഞ്ഞത്. പൊലീസ് ക്രിമിനൽ കേസ് എടുക്കണം. മിനി കൃഷ്ണകുമാറിന്‍റെ ജീവിതം തകർക്കരുതെന്ന് പിതാവ് പറഞ്ഞത് കൊണ്ടാണ് ആദ്യം കേസ് ഒതുങ്ങി പോയത്.

സിവിൽ കേസ് ഇപ്പോഴും ഹൈക്കോടതിയിലാണുള്ളത്. ലൈംഗിക പീഡന കേസിൽ കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. 2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.എസ്‍പി ഓഫീസിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതി ശോഭ സുരേന്ദ്രനും എംടി രമേശിനും അറിയാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേരള ബ്രിജ് ഭൂഷനാണ് കൃഷ്ണകുമാറെനനും വെണ്ണക്കരയിൽ ഉണ്ടായ സംഭവം എന്താണെന്നും എന്തിനാണ് കൃഷ്ണകുമാറിൻ്റെ ഭാര്യ വെണ്ണക്കരയിലെ ഒരു വീട്ടിൽ എത്തിയതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Related Articles

Back to top button