ബിഹാർ തിരഞ്ഞെടുപ്പിന് പിന്നാലെ അഴിച്ചുപണി.. എഐസിസി ചുമതലയൊഴിഞ്ഞ് കെ സി വേണുഗോപാൽ കേരളത്തിലേക്ക്?

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, കെ സി വേണു​ഗോപാൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോർട്ടുകൾ. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പാർട്ടിയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ആസ്ഥാനത്ത് ഊർജ്ജിതമായ ചർച്ചകളാണ് നടക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ.

അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ട് കെസി വേണുഗോപാൽ കൂടി എത്തുന്നത്. സംസ്ഥാനത്ത് നിരവധി നേതാക്കൾ പാർട്ടിക്ക് ഇപ്പോഴുണ്ടെന്ന് പറയുമ്പോഴും, യുഡിഎഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനും കണ്ണുണ്ടെന്നാണ് കോൺഗ്രസ് അകത്തളങ്ങളിലെ വർത്തമാനം. കേരളത്തിലെ പാർട്ടി പുനഃസംഘടനയിൽ കെ സി വേണുഗോപാൽ പക്ഷം പിടിമുറുക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button