നാളെ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്കും പണിമുടക്കും. നടാൽ ഒ കെ യു പി സ്കൂളിന് സമീപം അണ്ടർ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേർസ് കോ ഓഡിനേഷൻ കമ്മറ്റി.


