കക്കാടംപൊയിലിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കക്കാടംപൊയിലിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കക്കാടംപൊയിലിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് പോകുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.




