ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി..

ആലുവയിൽ ദേശീയപാതയിൽ കരിയാട് സിഗ്നലിന് സമീപം നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം. റോഡരികിലെ ചായക്കടയിലേക്കാണ് ബസ് പാഞ്ഞു കയറിയത്. കടയിൽ ആളുണ്ടായിരുന്നുവെങ്കിലും അപകടം ഒഴിവായി. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം

എറണാകുളം ഭാഗത്തേക്ക് പോയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. മുന്നിലൂടെ പോയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പൊലീസ് എത്തി വാഹനം മാറ്റുകയായിരുന്നു

Related Articles

Back to top button