ബസിലെ സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല; ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബസ് ജീവനക്കാര്‍

ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബസ് ജീവനക്കാര്‍. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസിലെ ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി പറഞ്ഞിരുന്നുവെങ്കിൽ പോലീസില്‍ അറിയിക്കുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായൊന്നും കാണാന്‍ കഴിഞ്ഞില്ല. ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.




