ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റ സംഭവം.. പ്രതികൾ സ്വർണം പൊട്ടിക്കൽ സംഘത്തിലുള്ളവർ.. ബസ് തൊഴിലാളികൾ പണിമുടക്കിലേക്ക്….
ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമായ മർദനമേറ്റ സംഭവത്തെ തുടർന്ന് ബസ് തൊഴിലാളികളുടെ പണിമുടക്ക്. തലശേരി – തൊട്ടിൽപാലം റൂട്ടിലാണ് ബസ് തൊഴിലാളികൾ പണിമുടക്കിയത്. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദ്ദനമേറ്റത്. സ്വർണം പൊട്ടിക്കൽ സംഘത്തിൽപ്പെട്ട ഏഴംഗ സംഘമാണ് ഇന്നലെ കണ്ടക്ടറെ ആക്രമിച്ചത്.
പ്രതികളായ സവാദും വിശ്വജിത്തും നേരത്തെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. ചൊക്ലി പൊലീസ് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ ഒൻപത് വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.