സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം…ബസ് കണ്ടക്ടർ അറസ്റ്റിൽ…

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൽ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. ബസ്സിൽ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കുകയായിരുന്നു. പ്രതി മോഹനനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button