ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം.. ഇരുപതോളം പേർക്ക്.. ലോറിയിൽ ഉണ്ടായിരുന്നത് നിയമവിരുദ്ധമായി കടത്തിയ…
ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 5 30 ഓടെയാണ് മലപ്പുറം തിരൂരിൽ വാഹനാപകടം ഉണ്ടായത്. മണൽ കയറ്റി വന്ന ലോറിയും മത്സ്യത്തൊഴിലാളികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സാരമായി പരിക്കേറ്റ ലോറി ഡ്രൈവറെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .നിസ്സാരമായി പരിക്കേറ്റ 20 ഓളം മത്സ്യത്തൊഴിലാളികളെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരൂരിൽ നിന്ന് ചമ്രവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ്.എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .നിയന്ത്രണം വിട്ട ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.നിയമവിരുദ്ധമായി കടത്തിയ മണലായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.