കൊച്ചിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം..ഒരാൾ മരിച്ചു..നിരവധിപേർക്ക് പരിക്ക്..അപകടകാരണം….
കൊച്ചി കാക്കനാട് സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സീപോർട്ട് റോഡിൽ വച്ചാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. സ്കൂൾ കുട്ടികൾ അടക്കം നിരവധി പേരാണ് ബസിൽ ഉണ്ടായിരുന്നത് . ബസിൽ ഇടിച്ച ടോറസ് ലോറിക്ക് പിന്നിലായി മറ്റൊരു ലോറിയും കൂട്ടി ഇടിച്ചു. എറണാകുളം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന സുൽത്താൻ എന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണംവിട്ട ബസ് പിന്നീട് സമീപത്തെ കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാർ ആരോപിച്ചു.



