ബസിന് അടിയില്‍പ്പെട്ട് വീട്ടമ്മയുടെ കാല്‍ അറ്റു പോയി..സംഭവം പത്തനംതിട്ടയിൽ…
വടശേരിക്കരയില്‍ സ്വകാര്യ ബസിന് അടിയില്‍പ്പെട്ട് വീട്ടമ്മയുടെ കാല്‍ അറ്റു പോയി. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയ്ക്കാണ് അപകടത്തിൽ കാലുകള്‍ നഷ്ടമായത് . ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി .കുടമുരുട്ടി- പന്തളം റൂട്ടിലോടുന്ന അല്‍ അമീന്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം. ശോഭന ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുക്കുകയും കാല്‍ തെറ്റി ശോഭന ബസിന് അടിയിലേക്ക് വീഴുകയുമായിരുന്നു. വൈകിട്ട് 5 മണിയോടെയാണ് സംഭവം.