ബസ് കലുങ്കിലിടിച്ച് മറിഞ്ഞ് അപകടം.. ഡ്രൈവർക്ക് ദാരുണാന്ത്യം…

കോട്ടയത്ത് ബസ് കലുങ്കിലിടിച്ച് മറിഞ്ഞ് അപകടത്തിൽ ഡ്രൈവർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു .പാലാ ചീങ്കല്ല് ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഇടമറ്റം സ്വദേശി രാജേഷ് ആണ് മരിച്ചത്. പൈക – ഇടമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന കൂടാരപള്ളി എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്ന് ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു എന്ന് ബസ്സിലെ യാത്രക്കാർ പറയുന്നു.പരിക്കേറ്റവരെ പാലായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button