വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ… കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം

സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരു യാത്രക്കാരനെ കൊലപ്പെടുത്തിയ ബാങ്ക് ഏജൻറ് പിടിയിൽ. കാമുകിയുമായി ചാറ്റ് ചെയ്തതാണ് ഇയാളെ കുടുക്കിയത്. കേരളത്തിലെ സുകുമാര കുറുപ്പിനോട് സമാനമായി മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് ഈ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച പുലർച്ചെ ലാത്തൂരിലെ ഔസ താലൂക്കിൽ കത്തിക്കരിഞ്ഞ കാറിൽ പൂർണമായും കത്തിപ്പോയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൻറെ ഉടമയെ കണ്ടെത്തുകയും ഇയാൾ കാർ തൻറെ ബന്ധുവായ ഗണേഷ് ചവാന് നൽകിയിരുന്നുവെന്നും വ്യക്തമായി. ബാങ്ക് റിക്കവറി ഏജൻറായ ഗണേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, ഇയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും വീട്ടുകാർ അറിയിച്ചു. ഈ വിവരങ്ങളെല്ലാം വെച്ച്, മരിച്ചത് ഗണേഷ് ആണെന്നായിരുന്നു പ്രാഥമിക നിഗമനമെന്ന് ലാത്തൂർ എസ്പി അമോൽ താംബ്ളെ പറഞ്ഞു.




