ബുൾഡോസർ നടപടി…കർണാടക മുഖ്യമന്ത്രിയോട് ആശങ്ക അറിയിച്ച് കെ.സി വേണുഗോപാൽ

ബെംഗളൂരു ബുൾഡോസർ നടപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് എഐസിസി ആശങ്ക അറിയിച്ചതായി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ഇക്കാര്യം സംസാരിച്ചു.

കൂടുതൽ ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും അനുകമ്പയോടെയും നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു എന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. പരാതികൾ പരിഹരിക്കുന്നതിന് ഉചിതമായ സംവിധാനവും ദുരിതബാധിതർക്ക് പുനരധിവാസവും ഏർപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button