കെട്ടിടം തകര്‍ന്നുവീണു.. നിലം പൊത്തിയത് 15 കടകള്‍ പ്രവര്‍ത്തിച്ചിരുന്ന…

കുന്നംകുളം- വടക്കാഞ്ചേരി റൂട്ടില്‍ 15 കടകള്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം തകര്‍ന്നു വീണു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കെട്ടിടത്തിന്റെ മുന്‍ഭാഗം നിലം പതിച്ചത്.

വടക്കാഞ്ചേരി റോഡിലെ തോമസ്, ഡേവിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെറുവത്തൂര്‍ ബില്‍ഡിങ് ആണ് പൊളിഞ്ഞു വീണത്. ഈ സമയത്ത് ആരും തന്നെ പുറത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Related Articles

Back to top button