ബജറ്റ് 2025 പ്രഖ്യാപനങ്ങള്‍: മൊബെൽ ഫോൺ ബാറ്ററി, ജീവന്‍ രക്ഷാ മരുന്നുകള്‍- വില കുറയുന്നവയെ അറിയാം….

2025- 2026 വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അതേ സമയം സാധാരണക്കാരെ സംബന്ധിച്ച വലിയ ചര്‍ച്ച ചെലവ് കൂടിയതും ചെലവ് കുറഞ്ഞതുമായ ഉത്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യങ്ങളാണ്. 

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് കൂടാതെ 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയിട്ടുണ്ട്.

Related Articles

Back to top button