മൂന്ന് ജിബി ഡാറ്റയും ടോക്‌ടൈമും എസ്എംഎസും… ഒരു മാസത്തെ വാലിഡിറ്റിയിൽ 299 രൂപയ്ക്ക്.. പുതിയ പ്ലാനുമായി ബിഎസ്എൻഎൽ…

ഒരു മാസത്തെ വാലിഡിറ്റിയിൽ 299 രൂപയ്ക്ക് ദിനംപ്രതി മൂന്ന് ജിബി ഡാറ്റ നൽകി ബിഎസ്എൻഎലിൻ്റെ പുതിയ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ. ഇതിനൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും നോക്കാം. ഡാറ്റയും ടോക്‌ടൈമും എസ്എംഎസും ഈ പാക്കിനൊപ്പം ലഭിക്കും. ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാൻ വഴി ഉപയോഗിക്കാം. ഇതിന് പുറമെ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും ആസ്വദിക്കാം. SwitchToBSNL എന്ന ഹാഷ്ടാഗോടെയാണ് ബിഎസ്എൻഎൽ ഈ പ്ലാൻ വിവരങ്ങൾ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചത്.

ഓഫർ ലഭിക്കാനായി ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്പ് വഴി റീചാർജ് ചെയ്യാം. എന്നാൽ ബിഎസ്എൻഎല്ലിൻറെ കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഉപയോക്താക്കൾ എക്സ് പോസ്റ്റിന് താഴെ പരാതിപ്പെടുന്നത് കാണാം. പലയിടങ്ങളിലും 4ജി ലഭിക്കുന്നില്ലെന്നും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരാതിയുണ്ട്.

തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യമാകെ ഒരു ലക്ഷം 4ജി ടവറുകളാണ് സ്ഥാപിക്കാൻ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്ക് കമ്പനി അടുത്തുകൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎൽ 84,000 4ജി ടവറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ജൂൺ മാസത്തോടെ 4ജി ടവറുകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയർത്തുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻറെ ലക്ഷ്യം. ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഈ 4ജി ടവറുകൾ ഉടൻ തന്നെ 5ജി സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. അതേസമയം 4ജി വിന്യാസം പുരോഗമിക്കുമ്പോഴും കോൾ ഡ്രോപ്പും, ഡാറ്റ ആക്സസ് ലഭിക്കാത്തതും ഉൾപ്പടെയുള്ള കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നതായാണ് ബിഎസ്എൻഎൽ ഉപയോക്താക്കളുടെ വ്യാപക പരാതി.

Related Articles

Back to top button