വിവാഹം കഴിഞ്ഞ് 2 മാസം മുമ്പ്..പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു..

പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാൻ കൂടി വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാസിൽപുർ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. രണ്ട് മാസം മുമ്പാണ് രാംബാബുവിന്‍റെ വിവാഹം കഴിഞ്ഞത്. രാം ബാബുവിന്‍റെ മൃതദേഹം  ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും

മേയ് 9നാണ് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാന് പരിക്കേൽക്കുന്നത്. രാംബാബുവിന് പരിക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കളടക്കമുള്ള ബന്ധുക്കൾ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് അധികം നാളുകളായിരുന്നില്ല. സൈനിക സേവനം നടത്തണമെന്ന് കുട്ടിക്കാലം മുതൽ രാംബാബു ആഗ്രഹിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിക്കുക എന്നത് മകന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന് പിതാവ് രാംവിചാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വിയോഗം താങ്ങാനാവത്താണ്, രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ അഭിമാനമുണ്ടെന്നും പിതാവ് പറഞ്ഞു.

Related Articles

Back to top button