ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവർക്ക് ക്രൂര മർദനം.. മോശമായി സംസാരിച്ചത്…
പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജീവനക്കാരിയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ക്രൂര മര്‍ദനം. വനിതാ ജീവനക്കാരെ പാര്‍ക്കിനകത്ത് പൂട്ടിയിട്ടു.
സംഭവത്തിൽ നെന്മാറ പൊലീസ് നാലു പ്രതികള്‍ക്കെതിരെ കേസെടുത്തു. പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഉടന്‍ പ്രതികളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു . പാര്‍ക്കിലെ സുരക്ഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കൊപ്പം മര്‍ദനമേറ്റിരുന്നു.