ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്….പരാതി നൽകിയ ആളുടെ അഞ്ചരക്കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി….

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസിലെ പരാതിക്കാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ അനീഷ് ബാബുവിന്റെ സ്വത്തുക്കളാണ് കണ്ടെത്തിയത്.

അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി നടപടി. അനീഷ് ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാണ്ടി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കി.

Related Articles

Back to top button