റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി..പഞ്ചായത്ത് ക്ലര്‍ക്ക് അറസ്റ്റില്‍

റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ക്ലര്‍ക്കിനെ വിജിലന്‍സ് അറസ്റ്റുചെയ്തു. പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്ത് ക്ലര്‍ക്ക് ശ്രീജിത്ത് ഗോപിനാഥിനെയാണ് വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. 2500 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്ലര്‍ക്കിനെ അറസ്റ്റുചെയ്തത്. നേരത്തെയും ഇയാള്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നു.

വായ്പ എടുക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശി റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അതിന് 2500 രൂപ കൈക്കൂലി വേണമെന്ന് ജീവനക്കാരന്‍ വാശി പിടിച്ചതോടെ അപേക്ഷകന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പഞ്ചായത്ത് ജീവനക്കാരന്റെ നിര്‍ദേശമനുസരിച്ച് ഓഫീസിനടുത്തുവച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.

Related Articles

Back to top button