മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം.. സ്ത്രീകളും സംഘത്തിൽ.. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു…

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി ഷിബിൻ (22), വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക സ്വദേശി സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.

ഹിമ, സ്വാതി എന്നിവർ കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പ് വയ്ക്കുന്നതിനുള്ള നടപടി നേരിട്ട് വരുന്നവരാണ്. ഇവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവ അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

Related Articles

Back to top button