ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടൽ; വാഹന ഗതാഗതം തടസപ്പെട്ടു; രണ്ടുപേർ അറസ്റ്റിൽ

ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ ഏറ്റുമുട്ടൽ. വാഹന ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം വെള്ളറട ജംഗ്ഷന് സമീപത്ത് വൈകുന്നേരത്തോടെയാണ് സംഭവം. ബെവ്കോ ഔട്ട്ലറ്റിനും വെള്ളറട ജംഗ്ഷനും ഇടയിലുള്ള റോഡിൽ മദ്യം വാങ്ങാനെത്തിയവർ പെട്ടന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പരിഭ്രാന്തരായി ജനങ്ങളും. ഒടുവിൽ പൊലീസ് ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. പന്നിമല സ്വദേശി ഷിബിന്‍, കീഴാറൂര്‍ ശാസ്താംകോണം സ്വദേശി അജയൻ എന്നിവർ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ആക്രമണം കഴിഞ്ഞ് ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വെള്ളറട പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.



