രക്ഷിക്കാനെത്തിയ അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു.. പട്ടാപ്പകൽ നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി…

നാല് വയസുകാരനെ പിതാവിന്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി. ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ ഗേറ്റിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രക്ഷിക്കാനെത്തിയ പിതാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു.വെല്ലൂരിൽ ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്.

കർണാടക രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത കാറിൽ നിന്ന് ഹെൽമെറ്റ് ധരിച്ച ഒരാളാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. പിതാവ് കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലിൽ പറ്റിപ്പിടിക്കുകയും പിന്നീട് താഴെ വീഴുന്നതും കാണാം. തുടർന്ന് രണ്ട് മണിക്കൂർ ശേഷം പൊലീസ് കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ ഓടി രക്ഷപെട്ടുവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button