കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി

കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012 ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവെച്ചിരിക്കുന്നത്. 2025 ഡിസംബർ 12ന് ആരംഭിച്ച് 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ഫൗണ്ടേഷൻ ചെയർപഴ്സൺ ഡോ. വി വേണു വ്യക്തമാക്കി.



