സിദ്ധിഖിനെ കൂവിവിളിച്ചത് ശശിയായ നടപടിയല്ല; ആസൂത്രിതമല്ലെന്ന് മന്ത്രി കെ രാജൻ

വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് സംസാരിക്കുന്നതിനിടെ ഉയർന്ന കൂവൽ അംഗീകരിക്കാൻ ആകില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. എംഎൽഎ പ്രസംഗിക്കുമ്പോൾ സദസ്സിൽ നിന്ന് കൂവലുണ്ടായത് ശരിയായ നടപടിയല്ല. എന്നാൽ ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിലെ ആശംസ പ്രംസംഗം നടത്തുന്നതിനിടെ ആയിരുന്നു കുവൽ ഉയർന്നത്. ഉദ്ഘാടന വേദിയിൽ തറക്കല്ലിടലിനെക്കുറിച്ച് താൻ നടത്തിയ പരാമർശം സിദ്ധിഖിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മന്ത്രി വിശദീകരിച്ചു.
ചീഫ് സെക്രട്ടറി എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴും അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസിലെ ഒരു വിഭാഗം കൂവലോടെ പ്രതികരിച്ചത്. ആൾക്കുട്ടത്തിൽ നിന്നുയർ പ്രതികരണത്തെ നിയന്ത്രിക്കാൻ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പടെയുള്ളവർ ഇടപെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഈ കൂവൽ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് സി പി എം പ്രവർത്തകർ ആസൂത്രിതമായി ചെയ്തതാണെന്നും ടി. സിദ്ധിഖ് പിന്നീട് പ്രതികരിച്ചിരുന്നു.