തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയത്തും ബോംബ്ഭീഷണി.. യാത്രക്കാരുടെ ബാഗുകളിൽ ഉള്‍പ്പെടെ പരിശോധന….

കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിസരത്ത് റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സ്റ്റേഷനില്‍ എത്തുന്ന എല്ലാ ട്രെയിനുകളിലും പരിശോധന നടത്തും.

നേരത്തേ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പൊലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ഭീഷണി സംബന്ധിച്ച സന്ദേശം വന്നത്. ഇതിന് പിന്നാലെ രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു

Related Articles

Back to top button