തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ_മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Related Articles

Back to top button