കണ്ണൂരിൽ പ്രാദേശിക ബിജെപി നേതാവിൻറെ വീടിന് നേരെ ബോംബേറ്
കണ്ണൂർ കല്ല്യാശ്ശേരിയിൽ പ്രാദേശിക ബിജെപി നേതാവിൻറെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണൻറെ വീടിന് നേരെയാണ് ആക്രമണം. ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം. പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു.



