കൊല്ലത്ത് കാണാതായ 17കാരിയുടെ മൃതദേഹം കണ്ടെത്തി…കണ്ടെത്തിയത് വീടിന്….

കൊല്ലം: കിളികൊല്ലൂരിൽ കാണാതായ 17കാരിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു .

ഇന്നലെ വൈകുന്നേരം മുതൽ നന്ദയെ കാണാനില്ലായിരുന്നു . നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button