ആറ്റിൽ ഹോട്ടൽ തൊഴിലാളിയുടെ മൃതദേഹം.. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു….

ഹോട്ടൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.തിരുവല്ല കുറ്റൂരിൽ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റിലാണ് മൃതദേഹം കണ്ടത്.ഇന്ന് രാവിലെ എട്ടു മണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റൂർ ജംങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി പ്രദീപ് (52) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെ ഹോട്ടലിൽ നിന്നും പോയ പ്രദീപിനെ പിന്നീട് കാണാതാവുകയായിരുന്നു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button