ആറ് ദിവസം മുൻപ് കാണാതായി..യുവാവിന്റെ മൃതദേഹം കടലിൽ…

ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് ഫിഷറീസ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button