കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹത്തിന്റെ തല കടൽഭിത്തിയിലെ കല്ലിൽ….

കോഴിക്കോട് സൗത്ത് ബീച്ചിലെ കടൽഭിത്തിയിൽ യുവാവ് മരിച്ചനിലയിൽ. കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മുഖദാർ സ്വദേശി ആസിഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.



