ലോക്മാന്യ തിലക് – തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം… പോക്കറ്റിൽ….

ലോക്മാന്യ തിലക് – തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം. ഗോവയിൽനിന്നു കയറിയ യുവാവിന്റെ മൃതദേഹമാണെന്നാണ് കരുതുന്നത്.തിരക്കേറിയ ജനറൽ കംപാർട്ടുമെൻ്റിലാണ് യുവാവ് സഞ്ചരിച്ചിരുന്നത്.
യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

പിറവം റോഡ് സ്റ്റേഷനിൽ എത്തിയപ്പോൾ സംശയം തോന്നി റെയിൽവേ പോലീസിൽ യാത്രക്കാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചതായി സ്ഥിരീകരിച്ചത്. രാവിലെ മുതൽ യുവാവിന് അനക്കമൊന്നുമില്ലായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മരിച്ചിട്ട് കൂടുതൽ സമയമായെന്ന നിഗമനമാണ് റെയിൽവേ പോലീസും നൽകിയത്.

Related Articles

Back to top button