നീർച്ചാലിൽ മൃതദേഹം കണ്ടെത്തി.. മരണ കാരണം.. അന്വേഷണം ആരംഭിച്ച് പൊലീസ്…
നീർച്ചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയുടെ മൃതദേഹമാണ് കണ്ണാറയിൽ നീർച്ചാലിൽ കണ്ടെത്തിയത്.ഷോക്കേറ്റാണോ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നു.മൃതദേഹത്തിന്റെ അരികിൽ നിന്ന് ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പീച്ചി പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം പൂവാർ കടലിൽ കണ്ടെത്തി. പാറ്റൂർ ചർച്ച് വ്യൂ ലൈൻ അശ്വതിയിൽ അളകർ രാജൻ വെങ്കിട ലക്ഷ്മി ദമ്പതികളുടെ മകൻ ശ്രീപാർത്ഥ സാരഥി (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.