തുഷാരഗിരി പാലത്തിൽ തലയും ഉടലും വേർപെട്ട് കയറിൽ തൂങ്ങിയ നിലയിൽ മൃതദേഹം…

കോഴിക്കോട് ജില്ലയിലെ തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ തലയും ഉടലും വേർപെട്ട നിലയിൽ മൃതദേഹം കണ്ടെത്തി. പാലത്തിന്റെ കൈവരിയിൽ കയർ കെട്ടി കഴുത്തിലും കയറിട്ട് പുഴയിലേക്ക് ചാടിയ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ തല മാത്രം കയറിന്റെ തൂങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ച നിലയിലുമാണുള്ളത്.
ഇന്ന് രാവിലെ സ്ഥലത്തെത്തിയ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പുലിക്കയം സ്വദേശിയുടെ മൃതദേഹമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പാലത്തിൽ നിന്നും ബൈക്കും ചെരിപ്പും കണ്ടെത്തി.



