റെയിൽവെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്.. ചെന്ന് നോക്കിയപ്പോൾ ദിവസങ്ങൾ പഴക്കമുള്ള…

കൊച്ചിയിൽ പുല്ലേപ്പടിയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button