ലുക്കിൽ അടിമുടി മാറ്റത്തോടെയാണ് മൊണാലിസ….പ്രണയസമ്മാനം കഴുത്തിലണിയിച്ച് ‘ബോചെ’…

മഹാകുംഭമേളയ്ക്കിടെ വൈറലായ മൊണാലിസ എന്ന മോണി ബോൺസ്‌ലെയ്ക്ക് പ്രണയദിന സമ്മാനം നൽകി ബോബി ചെമ്മണൂർ. സ്വർണമാലയാണ് ബോബി മൊണാലിസയ്ക്ക് സമ്മാനമായി കഴുത്തില്‍ അണിയിച്ചത്. എന്നാൽ പതിനായിരം രൂപ വിലമതിക്കുന്ന മാലയാണ് മൊണാലിസയ്ക്ക് നൽകിയതെന്നും ബോബി പിന്നീട് പറഞ്ഞു.

ലുക്കിൽ അടിമുടി മാറ്റത്തോടെയാണ് മൊണാലിസ കേരളത്തിലെത്തിയത്. കൂളിങ് ഗ്ലാസും കറുപ്പ് വസ്ത്രവും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിമാനത്താവളത്തിൽ എത്തിയത്. മൊണാലിസയ്‌ക്കൊപ്പം സഹോദരനും ഉണ്ടായിരുന്നു. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറ‍ഞ്ഞു. 15 ലക്ഷം രൂപയാണ് മൊണാലിസയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ ചെലവഴിച്ചതെന്നാണ് വിവരം.

ഇത്തവണ മഹമാകുംഭമേളയിൽ മാലവിൽപനയ്ക്കായി എത്തിയതായിരുന്നു മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ മോണി ബോൻസ്ലെ. ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ തിളങ്ങുന്ന കണ്ണുകളോട് കൂടിയായ പെൺകുട്ടി നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്ന് പെൺകുട്ടിയെ കാണാനും ചിത്രവും വിഡിയോയും പകർത്താനും വിവിധയിടങ്ങളിൽ നിന്ന് നിരവധിപേർ എത്തി.

Related Articles

Back to top button