ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് ക്ഷണിക്കുമെന്ന് ബൊചെ.. ലക്ഷ്യം….

ജയിൽ മോചിതനായ ശേഷം വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂ‍ർ. ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി ക്ഷണിക്കുമെന്ന് ബോബി ചെമ്മണൂര്‍.ഈ സന്ദേശത്തിലൂടെ തന്റെ ഉദ്ദേശശുദ്ധി വെളിപ്പെടുമെന്നും, എല്ലാ കാലവും തന്റെ ലക്ഷ്യം മാ‍ർക്കറ്റിം​ഗ് മാത്രമായിരുന്നുവെന്നും ബോബി വ്യക്തമാക്കി. സിനിമാ താരങ്ങളോടും ഇക്കാര്യം താൻ തുറന്ന് പറയാറുണ്ടെന്നും, അതിന് ശേഷമാണ് അവരെ ക്ഷണിക്കാറുള്ളതെന്നും ബോബി ചെമ്മണ്ണൂ‍ർ പറയുന്നു. ഹണി റോസിന്റെ കേസിന് പിന്നില്‍ എന്തെങ്കിലും ഗൂഡാലോചന ഉള്ളതായി തനിക്ക് അറിവില്ല. ഈ വിഷയം തന്റെ ബിസിനസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. തന്റെ ജീവനക്കാരും ഉപഭോക്താക്കളും തന്നില്‍ വിശ്വസിക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂ‍ർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Related Articles

Back to top button