മൊസാംബിക്ക് ബോട്ടപകടം…. ശ്രീരാഗിന് നാടിന്റെ യാത്രാമൊഴി….

കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റോ തുറമുഖത്തിന് സമീപം ഉണ്ടായ ബോട്ടപകടത്തില്‍ മരിച്ച തേവലക്കര സ്വദേശി ശ്രീരാഗി(36)ന് നാടിന്റെ യാത്രാമൊഴി. ശനിയാഴ്ചയാണ് മൊസാംബിക്കില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയില്‍ കൊണ്ടുവന്നത്. അവിടെനിന്ന് ചവറ തേവലക്കരയില്‍ എത്തിക്കുകയായിരുന്നു. മകള്‍ അതിഥി ശ്രീരാഗിന്റെ ചിതയ്ക്ക് തീകൊളുത്തി.



